തദ്ദേശ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ തലത്തിലേക്ക് ഉയര്‍ത്താന്‍ ഇടതുമുന്നണി പരിശ്രമിച്ചു: എ. വിജയരാഘവന്
അഡ്മിൻ
കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിനെ പ്രദേശികതയ്ക്കപ്പുറത്തേക്കുള്ള രാഷ്ട്രീയ തലത്തിലേക്ക് ഉയര്‍ത്താന്‍ ഇടതുമുന്നണി പരിശ്രമിച്ചുവെന്ന് സി.പിഐ..എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്. രാഷ്ട്രീയം പറയാതെ ഒറ്റപ്പെട്ട ചില വിവാദ വിഷയങ്ങള്‍ക്ക് ചുറ്റും തങ്ങളുടെ പ്രചരണത്തെ കേന്ദ്രീകരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഹിന്ദു തീവ്ര വര്‍ഗ്ഗീയ വാദത്തോടും ഇസ്ലാമിക മതമൗലിക വാദത്തോടും യു.ഡി.എഫ് സന്ധി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ കാലത്തും ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെതിരെ വ്യാജപ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിശക് ആരുടെ ഭാഗത്ത് നിന്ന് വന്നാലും കര്‍ക്കശ്യമുള്ള നിലപാടാണ് ഇടതുമുന്നണി സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി യു.ഡി.എഫ് തോല്‍ക്കുമെന്നും എല്‍.ഡി.എഫ് ജയിക്കുമെന്നും ഉറപ്പാണ്.
സമൂഹത്തിന് നിരക്കാത്തതൊന്നും ഇടതുമുന്നണിയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ജനങ്ങളുടെ മുന്നില്‍ വ്യക്തമാക്കിയതാണ്. ഒരു ഭരണ സംവിധാനത്തിനകത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായേക്കാം’. അക്കാര്യങ്ങളില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്നതാണ് വിലയിരുത്തപ്പെടുന്നതെന്നും വിജയരാഘവന് പറഞ്ഞു.