തദ്ദേശതെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പോരാട്ടം മുറുകി. സംസ്ഥാനത്ത് ഇടത് മുന്നേറ്റം. കണ്ണൂർ കീഴാറ്റൂരിൽ വയൽക്കിളി സ്ഥാനാർത്ഥി തോറ്റു. ഗ്രാമ പഞ്ചായത്തുകളിൽ യു.ഡി.എഫും എൽ.ഡി.എഫും ഒപ്പത്തിനൊപ്പം ലീഡ് ചെയ്യുകയാണ്.
തൊടുപുഴ നഗരസഭയിൽ പി.ജെ.ജോസഫിന് തിരിച്ചടി. മത്സരിച്ച ഏഴിൽ അഞ്ച് സീറ്റുകളിലും തോറ്റു. നഷ്ടമുണ്ടാക്കാതെ ജോസ് വിഭാഗം മത്സരിച്ച നാലിൽ രണ്ട് സീറ്റിൽ ജയിച്ചു.കഴിഞ്ഞ തവണയും രണ്ട് സീറ്റിൽ ജയിച്ചിരുന്നു. മുക്കം നഗരസഭയിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 15 സീറ്റുകൾ വീതം ലഭിച്ചു. സ്വതന്ത്ര ലീഗ് വിമതനായ അബ്ദുൽ മജീദിൻറെ നിലപാട് നിർണായകം. വോട്ടർമാരോട് ആലോചിച്ച് തീരുമാനം എടുക്കുമെന്ന് അബ്ദുൽ മജീദ് പറഞ്ഞു. ഇവിടെ ബി.ജെ.പിക്ക് രണ്ട് സീറ്റുണ്ട്.
തൃശൂർ കോർപ്പറേഷനിൽ ബി.ജെ.പിയുടെ മേയർ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ പരാജയപ്പെട്ടു. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റിലാണ് ഗോപാലകൃഷ്ണൻ തോറ്റത്. ആലപ്പുഴ നഗരസഭയിൽ എൽ.ഡി.എഫ് മുന്നേറ്റം. കായംകുളത്ത് എൽ.ഡി.എഫ് മുന്നേറ്റം. ഹരിപ്പാടും ചേർത്തലയും ഒപ്പത്തിനൊപ്പമാണ്. ചെങ്ങന്നൂരിലും മാവേലിക്കരയിലും എൻ.ഡി.എ ലീഡ് ചെയ്യുകയാണ്.
കണ്ണൂർ വളപട്ടണം പഞ്ചായത്തിൽ ലീഗ് - വെൽഫെയർ സഖ്യത്തിന് ജയം. ആകെയുള്ള 13 സീറ്റിൽ 8 ഇടത്താണ് സഖ്യം വിജയിച്ചത്. കോൺഗ്രസും ലീഗും ഇവിടെ വെവ്വേറെയാണ് മത്സരിച്ചത്. ബി.ജെ.പി രണ്ടും എൽ.ഡി.എഫ് രണ്ടും കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു.
31 നഗരസഭകൾ ഇടതിനൊപ്പമാണ്. കൊടുവള്ളി നഗരസഭ ഒന്നാം ഡിവിഷനിൽ യു.ഡി.എഫ് വിജയിച്ചു. ചങ്ങനാശ്ശേരി നഗരസഭയിൽ മൂന്നിടത്ത് എൻ.ഡി.എക്കാണ് വിജയം. കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫ് മുന്നിൽ. അഴിയൂരും കോടഞ്ചേരിയും എൽ.ഡി.എഫ് ലീഡ് ചെയ്യുന്നു. കോഴിക്കോട് ചേറോട് പഞ്ചായത്തിൽ എൽ.ഡി.എഫ് മുന്നിലാണ്.