മുല്ലപ്പള്ളിയുടെയും ചെന്നിത്തലയുടെയും വാര്‍ഡില്‍ യു.ഡി.എഫ് തോറ്റു

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാര്‍ഡില്‍ യു.ഡി.എഫിന് പരാജയം. രണ്ട് സ്ഥലങ്ങളിലും എല്‍.ഡി.എഫാണ് വിജയിച്ചത്. തൃപ്പെരുന്തുറ പഞ്ചായത്തിലെ ചെന്നിത്തലയുടെ വാര്‍ഡായ 14 ആം വാര്‍ഡില്‍ എല്‍.ഡി.എഫിലെ കെ. വിനു ആണ് ജയിച്ചത്.

അഴിയൂര്‍ പഞ്ചായത്തിലെ മുല്ലപ്പള്ളിയുടെ വാര്‍ഡായ 11 ആം വാര്‍ഡ് വാര്‍ഡിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. മുല്ലപള്ളിയുടെ കല്ലാമല ഡിവിഷനില്‍ എല്‍.ഡി.എഫിന് വന്‍ വിജയമാണ് ഉണ്ടായിരിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ആശിഷ് 1000 ലേറെ വോട്ടുകള്‍ക്കാണ് വിജയിച്ചത്.

16-Dec-2020