സംസ്ഥാനത്ത് എൽഡിഎഫിന് മുന്നേറ്റം; ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും എൽ.ഡി.എഫ് തരംഗം
അഡ്മിൻ
തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപറേഷനുകളിലും ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും എൽ.ഡി.എഫിന് വൻ മുന്നേറ്റം. മുനിസിപ്പിലാറ്റികളിൽ മാത്രമാണ് യു.ഡി.എഫ് ഇപ്പോള്‍ മുന്നേറുന്നത്. ആറ് കോർപ്പറേഷനുകളിൽ നാലിലും എൽ.ഡി.എഫാണ് മുന്നിൽ. 14 ജില്ലാ പഞ്ചായത്തുകളിൽ പത്തിനും എൽ.ഡി.എഫ് മുന്നിൽ നിൽക്കുന്നു.
152 ബ്ലോക്ക് പഞ്ചായത്തുകളിൽ 109ലും 941 ഗ്രാമ പഞ്ചായത്തുകളിൽ 501ലും എൽ.ഡി.എഫ് മുന്നേറ്റംം. 86 മുനിസിപ്പാലിറ്റികളിൽ 41ൽ യു.ഡി.എഫും 39ൽ എൽ.ഡി.എഫും മുന്നിൽ നിൽക്കുന്നു. തിരുവനന്തപുരത്ത് എൽ.ഡി.എഫ് ഭരണം ഉറപ്പിച്ചു. ബി.ജെ.പി രണ്ടാം സ്ഥാനത്താണ്.
ഒഞ്ചിയത്ത് യു.ഡി.എഫ്-എൽ.ഡി.എഫ് അധികാരം നിലനിർത്തി. പാലായിൽ ചരിത്രത്തിലാദ്യമായി എൽ.ഡി.എഫ് ഭരണം നേടി. കൊച്ചി കോർപറേഷനിൽ എൽ.ഡി.എഫ് മുന്നിൽ. 33 സീറ്റാണ് ഇവിടെ എൽ.ഡി.എഫ് നേടിയത്. 30 സീറ്റുകളിൽ യു.ഡി.എഫും അഞ്ചിടത്ത് എൻ.ഡി.എയും ജയിച്ചു. നാലു സ്വതന്ത്രരാണ് ഇവിടെ ജയിച്ചിരിക്കുന്നത്. 38 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.