ജനവികാരം മാനിച്ച് പിന്തുണ എല്‍.ഡി.എഫിന്; തൃശൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് വിമതന്‍

ഭാവിയിൽ എല്‍.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്ന് തൃശൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് വിമതന്‍ എം .കെ വര്‍ഗീസ്. ജനവികാരം മാനിച്ച് എല്‍.ഡി.എഫിനെ പിന്തുണക്കാനാണ് താത്പര്യമെന്നും ബാക്കികാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും എം .കെ വര്‍ഗീസ് പറഞ്ഞു.

35 വര്‍ഷമായി കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ച തന്നെ കോണ്‍ഗ്രസ് ചതിച്ചു. നെട്ടിശ്ശേരി ഡിവിഷനിൽ നിന്നുമാണ് വിമതനായി എം.കെ വർഗീസ് വിജയിച്ചത്. 24 സീറ്റുകൾ നേടിയാണ് തൃശൂര്‍ കോര്‍പറേഷനില്‍ എൽ.ഡി.എഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. യു.ഡി.എഫിന് 23ഉം എൻ.ഡി.എക്ക് ആറ് സീറ്റുകളുമാണുള്ളത്.

17-Dec-2020