തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായത് കോൺഗ്രസിന്റെ ശ്രദ്ധയില്ലായ്മ; മുല്ലപ്പള്ളിക്കെതിരെ വെൽഫെയർ പാർട്ടി
അഡ്മിൻ
തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍- വെല്‍ഫെയര്‍ സഖ്യം മറനീക്കി തമ്മിലടി തുടങ്ങി. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വെൽഫെയർ പാർട്ടി നേതൃത്വം രംഗത്തെത്തി. വെൽഫെയർപാർട്ടി- യുഡിഎഫ് നീക്ക്‌പോക്ക് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവനകൾ മുല്ലപ്പള്ളി നടത്തിയെന്നാണ് ആരോപണം.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കൾ അറിയാതെ അല്ല നീക്ക്‌പോക്ക് ഉണ്ടായത്. ഇപ്പോള്‍ തിരിച്ചടി ഉണ്ടായത് കോൺഗ്രസിന്റെ ശ്രദ്ധയില്ലായ്മ കൊണ്ടാണെന്നും വെൽഫെയർ പാർട്ടി ആരോപിച്ചു. നീക്ക്‌പോക്ക് രണ്ട്കൂട്ടർക്കും ഗുണം ചെയ്തു. വഞ്ചിക്കപ്പെട്ടു എന്ന തോന്നൽ ഇല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ എല്ലാം ഇത്തരം ഒരു നീക്കുപോക്കുമായി മുന്നോട്ട് പോകും എന്ന രീതിയിൽ ചർച്ച നടന്നിട്ടില്ല.
സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ നിലപാട് രാഷ്ട്രിയ സ്ഥിതി വിലയിരുത്തിയ ശേഷം മാത്രം തീരുമാനിക്കും. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വെൽഫെയർ പാർട്ടി നേതൃത്വം വ്യക്തമാക്കി.