യുഡിഎഫിൻ്റെ മോശം പ്രകടനം; കോൺഗ്രസിനെതിരെ വിമർശനവുമായി മുസ്‌ലിം ലീഗ്

തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ മോശം പ്രകടനത്തിലെ വിമർശനം പരസ്യമാക്കി മുസ്‌ലിം ലീഗ്. കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കിടയിലെ ഭിന്നാഭിപ്രായവും അനൈക്യവും തിരിച്ചടിക്ക് കാരണമായെന്നാണ് ലീഗ് കരുതുന്നത്.

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിലെ വിവാദവും ദോഷമായെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡിഎ.ഫിലും കോണ്‍ഗ്രസിലും നേതൃമാറ്റം അനിവാര്യമാണന്ന് ഉന്നതാധികാര സമിതി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

യു.ഡി.എഫ് നേതാക്കള്‍കിടയിലെ അനൈക്യവും വാക്‌പോരും ഇനിയും തുടര്‍ന്നാല്‍ തദ്ദേശത്തിലെ തിരിച്ചടി നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ അനുമാനം.

17-Dec-2020