ജയ്ശ്രീറാം ഫ്‌ളക്‌സ് വിവാദം; പൊലീസ് കേസെടുത്തു

പാലക്കാട് നഗരസഭാ മന്ദിരത്തിൽ ബി.ജെ.പി പ്രവർത്തകർ ജയ്ശ്രീറാം ഫ്ളക്സ് ഉയർത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.

ബി.ജെ.പി കൗൺസിലർമാരും പോളിങ് ഏജന്റുമാരും പ്രതികളാകും. സ്‌പൈഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്പിയോട് പാലക്കാട് എസ്പി റിപ്പോർട്ട് തേടുകയും ചെയ്തു. ഐ.പി.സി 153ആം വകുപ്പ് പ്രകാരം ഇരുവിഭാഗങ്ങൾ തമ്മിൽ ലഹളയ്ക്ക് കാരണമാകുന്ന തരത്തിൽ കാരണമാകുന്ന തരത്തിൽ പ്രവർത്തിച്ചു എന്നതാണ് കേസ്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാകും പ്രതിചേർക്കുക.

വോട്ടെണ്ണൽ സമയത്ത് ബി.ജെ.പി മുന്നേറുന്നു എന്ന് കണ്ടതോടെയാണ് ഒരു സംഘം ബി.ജെ.പി പ്രവർത്തകർ നഗരസഭ കാര്യലയത്തിന് മുകളിൽ കയറി രണ്ട് ഫക്സുകൾ താഴെക്കിട്ടത്. പ്രധാനമന്ത്രിയുടെയും, അമിത്ഷായുടെയും ഫോട്ടോ പതിച്ച ഫ്ളക്സ് കൂടാതെ ജയ് ശ്രീറാം എന്നെഴുതിയ ഫ്ലക്സും പ്രദർശിപ്പിച്ചു. നഗരസഭ കാര്യാലയത്തിന് മുകളിൽ കയറി മത ചിഹ്നങ്ങൾ പ്രദർശിപ്പിക്കുകയും, മുദ്രാവാക്യം വിളിക്കുകയും ചെയ്തത് നിയമ വിരുദ്ധമാണ്.

18-Dec-2020