സംസ്ഥാനത്തെ രണ്ട് ബൂത്തുകളിൽ റീപോളിംഗ് ഇന്ന് നടക്കും

വയനാട് സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിലെ തൊടുവെട്ടി വാർഡിലെ മാർബസേലിയസ് കോളേജ് ഓഫ് എജ്യുക്കേഷൻ പടിഞ്ഞാറ് ഭാഗം ഒന്നാം നമ്പർ ബൂത്തിലും മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ കിസാൻ കേന്ദ്രം വാർഡിലെ ജി.എച്ച്. സ്‌കൂൾ തൃക്കുളം ഒന്നാം നമ്പർ ബൂത്തിലും റീപോളിംഗ് ഇന്ന് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.

ഈ പോളിംഗ് സ്‌റ്റേഷനുകളിലെ വോട്ടിംഗ് യന്ത്രങ്ങൾ ഫലം തിട്ടപ്പെടുത്താൻ കഴിയാത്ത വിധം തകരാറിലായതിനാലാണ് റീപോളിംഗ് നടത്തുന്നത്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് റീപോളിംഗ് നടത്തുക.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ഇടത് കൈയിലെ ചൂണ്ട് വിരലിൽ പതിപ്പിച്ച മഷി മായാത്തത് കൊണ്ട് പകരം വോട്ടർമാരുടെ ഇടത് കൈയിലെ നടുവിരലാണ് മഷി കൊണ്ട് അടയാളം രേഖപ്പെടുത്തുക. വോട്ടെണ്ണൽ ഇന്ന് വൈകുന്നേരം എട്ടിന് അതത് മുനിസിപ്പാലിറ്റി ഓഫീസുകളിലും നടത്തും.

18-Dec-2020