ഏത് തണുപ്പിലും ഈ സമരം മുന്നോട്ട് കൊണ്ടുപോകുമെന്ന് കര്‍ഷക സംഘടനകള്‍

കേന്ദ്രസർക്കാരിന്റെ കാർഷികനയങ്ങൾക്കെതിരെയുള്ള സമരം അവസാനിപ്പിക്കാൻ ഒരുക്കമല്ല എന്ന നിലപാടിൽ ഉറച്ച് കർഷകർ. സുപ്രീംകോടതി നിർദ്ദേശപ്രകാരം സർക്കാർ ആദ്യം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവട്ടെ എന്നാണ് കർഷകരുടെ നിലപാട്.

എത് തണുപ്പിലും ഈ സമരം മുന്നോട്ട് കൊണ്ടുപോകുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. കാർഷിക നിയമങ്ങൾ കൊണ്ടുവന്നതിലെ പിഴവ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിം​ഗ് തോമർ തന്നെ സമ്മതിച്ചതാണ്. ഭാവിയിൽ ഇത്തരം പിഴവ് ഉണ്ടാവില്ലെന്നും കൃഷി മന്ത്രി പറഞ്ഞു.

നിയമങ്ങൾ പിൻവലിച്ചാൽ സർക്കാരിന്റെ പ്രതിഛായയെ ബാധിക്കും എന്നാണ് കൃഷി മന്ത്രി പറയുന്നതെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് മഞ്ജീത് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

18-Dec-2020