ബി.ജെ.പി ജയ്ശ്രീറാം പോസ്റ്ററുകള്‍ പതിച്ച സ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തി ഡി.വൈ.എഫ്.ഐ

തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനായി ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭക്ക് മുകളില്‍ കയറി ജയ്ശ്രീറാം എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചതില്‍ പ്രതിഷേധിച്ച് പാലക്കാട് നഗരസഭയിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി.

കേരളത്തെ കാവിയിൽ പുതപ്പിക്കാൻ ഡി.വൈ.എഫ്.ഐ അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവർത്തകർ ദേശീയ പതാക തൂക്കിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. നഗരസഭയ്ക്ക് മുന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിച്ചു.

അതേസമയം ഡി.വൈ.എഫ്.ഐയുടെ നടപടിയെ അഭിനന്ദിച്ച് സോഷ്യൽമീഡിയയിൽ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇത് സംഘികളുടെ ഗുജറാത്തല്ലെന്നും ഇത് കേരളമാണെന്നും പറഞ്ഞുകൊണ്ടാണ് ഡി.വൈ.എഫ്.ഐയുടെ നടപടിയെ ചിലർ അഭിനന്ദിച്ചത്.

18-Dec-2020