ക്ഷേമപെൻഷൻ 1500 രൂപയാക്കും; വിതരണം അടുത്ത മാസം മുതൽ; തീരുമാനവുമായി സര്‍ക്കാര്‍

കേരളത്തിലെ സാമൂഹിക സുരക്ഷാ പെൻഷനിലും ക്ഷേമ പെൻഷനിലും അടുത്ത മാസം മുതൽ 100 രൂപ വർദ്ധന വരുത്താൻ സർക്കാർ തീരുമാനിച്ചു. പെരുമാറ്റച്ചട്ടം പിൻവലിക്കുമ്പോൾ ഉത്തരവിറങ്ങും. തദ്ദേശ തിരഞ്ഞെടുപ്പിന് എൽ.ഡി.എഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനമാണിത്.

നിലവിലെ 1400 രൂപ പെൻഷൻ ജനുവരി മുതൽ 1500 രൂപയാകും. സാമൂഹിക സുരക്ഷാ പെൻഷൻ 49.44 ലക്ഷം പേർക്കും ക്ഷേമപെൻഷൻ 10.88 ലക്ഷം പേർക്കുമാണു നൽകുന്നത്.

18-Dec-2020