കോണ്‍ഗ്രസില്‍ കലാപം; കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റാക്കണമെന്ന്​ കെ.എസ്.യു

തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതോടെ കോണ്‍ഗ്രസ് സംഘടനാ സംവിധാനങ്ങള്‍ ഉലയുന്നു. കെ. സുധാകരൻ എം.പിയെ കെ.പി.സി.സി പ്രസിഡന്‍റാക്കണമെന്ന്​ കെ.എസ്.യുവിന്‍റെ പേരിൽ ഫ്ലെക്​സ് പ്രത്യക്ഷപ്പെട്ടു​. കെ.സുധാകര​നെ വിളിക്കു, കോൺഗ്രസിനെ രക്ഷിക്കൂ എന്ന വാചകത്തോടെയാണ്​ തിരുവനന്തപുരം കെ.പി.സി.സി ഓഫീസിന്​ മുന്നിലും എം.എൽ.എ ഹോസ്റ്റലിന്​ മുന്നിലുമായി​ ഫ്ലെക്​സ്​ ബോർഡ്​ പ്രത്യക്ഷപ്പെട്ടത്​.

അതേസമയം, ഫ്ലെക്​സ്​ സ്ഥാപിച്ചതുമായി ബന്ധമില്ലെന്ന്​ കെ.എസ്​.യു സംസ്ഥാന പ്രസിഡന്‍റ്​ കെ.എം അഭിജിത്​ പറയുന്നു. സമാനമായി കൊല്ലം ഡി.സി.സി പ്രസിഡന്‍റ്​ ബിന്ദുകൃഷ്​ണക്കെതിരെയും ഫ്ലെക്​സ്​ പ്രത്യക്ഷപ്പെട്ടിരുന്നു.
ബിന്ദുകൃഷ്​ണ ബി.ജെ.പി ഏജൻറാണെന്നായിരുന്നു പ്രധാന ആരോപണം. പണം വാങ്ങി​യാണ്​ ​തദ്ദേശസ്വയംഭരണ സീറ്റുകൾ നൽകിയതെന്നും ആരോപണമുണ്ട്​.

19-Dec-2020