തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ് ഭരണം ഉറപ്പിച്ചു. ഇവിടെ യു.ഡി.എഫ് വിമതനായ സനില്‍ മോന്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് എല്‍.ഡി.എഫ് ഭരണം ഉറപ്പിച്ചത്. ഒരു ഉപാധികളും ഇല്ലാതെയാണ് ഇടതുമുന്നണിക്ക് താന്‍ പിന്തുണ പ്രഖ്യാപിച്ചതെന്ന് സനില്‍മോന്‍ പറഞ്ഞു.
കൊച്ചിയുടെയും തന്റെ വാര്‍ഡിന്റെയും വികസനം മുന്‍ നിര്‍ത്തിയാണ് പിന്തുണയെന്ന് സനില്‍ മോന്‍ പറഞ്ഞു. ഇതോടെ എല്‍.ഡി.എഫിന് 36 കൗണ്‍സിലര്‍മാരുടെ പിന്തുണയും യു.ഡി.എഫിന് 31 പേരുടെ പിന്തുണയുമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നേരത്തെ ലീഗ് വിമതനായ പി.കെ അഷറഫ് എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 74 അംഗ കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫിന് 31ഉം എല്‍.ഡി.എഫിന് 34ഉം സീറ്റുകളാണ് ലഭിച്ചത്.
വിമതരായ നാല് പേരും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളായ അഞ്ച് പേരുമാണ് വിജയിച്ചത്. കേവലഭൂരിപക്ഷം നേടാന്‍ 38 പേരുടെ പിന്തുണയാണ് വേണ്ടത്. എന്നാല്‍ ഏറ്റവും കൂടുതല്‍ പേരുടെ പിന്തുണയുള്ള കക്ഷിയെന്ന നിലയിലാണ് എല്‍.ഡി.എഫിന് ഭരണം ഉറപ്പിക്കാനായത്.