കൊടുവള്ളിയിൽ ലീഗിന്റെ പ്രകടനം നയിച്ചത് സ്വർണക്കടത്ത് കേസിലെ പ്രതി

കൊടുവള്ളിയില്‍ മുസ്ലീം ലീ​ഗിന്റെ വിജയാഘോഷം വിവാദമാകുന്നു. കൊടുവള്ളിയിൽ മുസ്ലിം ലീഗിന്റെ പ്രകടനം നയിച്ചത് സ്വർണക്കടത്ത് കേസിലെ പ്രതി അബുലൈസിന്റെ നേതൃത്വത്തിൽ. കൊഫെ പോസ പ്രകാരം ജയിലിലായിരുന്ന അബുലൈസ് മോഡേൺ ബസാർ വാർഡിൽ നിന്നും ജയിച്ച പി.കെ സുബൈറിനൊപ്പം പ്രകടനത്തിൽ പങ്കെടുത്തതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. കരിപ്പൂർ സ്വർണക്കടത്ത് കേസിലെയും എറണാകുളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തിലെയും പ്രതിയായിരുന്നു അബുലൈസ്.

എന്നാൽ ഇതേക്കുറിച്ച് അറിയില്ലെന്നാണ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റിന്റെ മറുപടി. 2013 മുതൽ ഒളിവിൽ കഴിഞ്ഞിരുന്ന അബു ലൈസിനെ 2018-ൽ തൃശൂരിൽ ഒരു വിവാഹത്തിന് എത്തിയപ്പോഴായിരുന്നു പിടികൂടിയത്. തുടർന്ന് ഒരു വർഷത്തോളമായിരുന്നു കൊഫെപോസ പ്രകാരം ജയിലിൽ കഴിഞ്ഞത്. 39 കിലോ ഗ്രാം സ്വർണം കരിപ്പൂർ വഴി പല തവണയായി കടത്തിയെന്നാണ് അബു ലൈസിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം.

19-Dec-2020