കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനവുമായി കെ. സുധാകരൻ
അഡ്മിൻ
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസിലെ തമ്മിലടി രൂക്ഷമാവുന്നു. നേതൃത്വത്തിനെതിരെ വിമർശനവുമായി കെ. സുധാകരൻ എം.പി വീണ്ടും രംഗത്ത്. എം.പിയായി തുടരാൻ എനിക്ക് ഇപ്പോഴും താൽപര്യമില്ലെന്നും മികവുറ്റ ഏകോപനത്തിലൂടെയല്ലാതയാണ് മുന്നോട്ടുപോകുന്നതെങ്കിൽ കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റെ സ്ഥാനം രാജിവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുധാകരൻ നേതൃത്വമേറ്റെടുക്കണമെന്ന ഫ്ലക്സ് ബോർഡിനെ അനുകൂലിച്ചും സുധാകരൻ സംസാരിച്ചു. സ്വാഭാവികമായ പ്രതികരണമല്ലേ എന്നും അവർക്ക് ഇഷ്ടമുള്ള നേതാവ് പ്രസിഡന്റ് ആകണമെന്ന് പറഞ്ഞതിൽ എന്താണ് തെറ്റെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ അവർക്കൊക്കെ വികാരം പ്രകടിപ്പിക്കാൻ വ്യത്യസ്മായ മാർഗങ്ങളുണ്ട്. ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടല്ല ഈ ബോർഡ് വെയ്ക്കുന്നതെന്നും അതിൽ മറ്റുള്ളവർക്ക് അസൂയ ഉണ്ടായിട്ട് കാര്യമില്ലെന്നും സുധാകരൻ പറഞ്ഞു.