'എന്റെ കെ.എസ്.ആര്‍.ടി.സി': ആപ്പ് ജനുവരിയില്‍

പുതിയ പരിഷ്കാരങ്ങളുമായി കെ.എസ്.ആര്‍.ടി.സി. ജനങ്ങൾക്ക് കൂടുതൽ പ്രയോജനമാകുന്ന ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി ഇപ്പോൾ. അതിൽ ബസിന്റെ സമയം, സ്റ്റോപ്പ്‌, റൂട്ട് എല്ലാം കൃത്യമായി അറിയാൻ സാധിക്കും.

ഇതുവഴി ബസ് എവിടെ എത്തി എന്നതുൾപ്പെടെ യാത്രക്കാ‍ർക്ക് അറിയാനാകും. ഭാവിയിലെ സർവീസുകൾ കൂടി മുന്നിൽ കണ്ട് ജില്ലയിൽ നിലവിൽ ബസ് ഉള്ളതും ഇല്ലാത്തതുമായ എല്ലാ റൂട്ടുകളും ആപ്പിൽ ഉൾക്കൊള്ളിക്കാനായി അടയാളപ്പെടുത്തിത്തുടങ്ങി. ജനുവരിയിൽ പുതിയ ആപ് പുറത്തിറക്കും.

ഒപ്പം എന്റെ കെ.എസ്.ആര്‍.ടി.സി ആപ് വഴി ടിക്കറ്റ് ബുക്കിങ്ങും സാധ്യമാകുമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ടി.എ.ഉബൈദ് അറിയിച്ചു.

20-Dec-2020