മുല്ലപ്പള്ളിക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നൽകാൻ സാധ്യത

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി നേതൃത്വത്തില്‍ അഴിച്ചുപണിക്ക് സാധ്യത. സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റിയേക്കും. ഇതു സംബന്ധിച്ച തീരുമാനം ഉടന്‍ ഹൈക്കമാന്‍ഡ് സ്വീകരിക്കുമെന്നാണ് സൂചന.

ഹെെക്കമാൻഡും കേരളാ നേതാക്കളും തമ്മില്‍ തിങ്കളാഴ്ച ഡൽഹിയില്‍ നടക്കുന്ന ചര്‍ച്ച നിര്‍ണ്ണായകമാണ്. ഉമ്മൻചാണ്ടിക്ക് നൽകുന്ന പദവിയിലും ഡി.സി.സി പു:നസംഘടനയിലും തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുല്ലപ്പള്ളിക്ക് നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റു നല്‍കുമെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഉമ്മന്‍ചാണ്ടിയെ യു.ഡി.എഫ് ചെയര്‍മാനാക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.ചെന്നിത്തലയ്ക്ക് പകരം ഉമ്മൻചാണ്ടിയെ തെര‍ഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കണമെന്ന നിർദ്ദേശമാണ് കൂടുതൽ സജീവമായി ഉയരുന്നത്. ഏതെങ്കിലും കാരണത്താൽ അധികാരത്തിലെത്തിയാൽ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമായി ടേം തിരിച്ച് മുഖ്യമന്ത്രി സ്ഥാനം എന്ന ഫോർമുലയെകുറിച്ചും ആലോചനകളുമുണ്ട്.

16-Jan-2021