കര്‍ഷകരുമായി പത്താം വട്ട ചർച്ച ഇന്ന്; നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് സംഘടനകൾ
അഡ്മിൻ
വിവാദമായ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തിന്റെ വിവിധ അതിർത്തികളിൽ പുരോഗമിക്കുന്ന കർഷക സമരത്തിനിടെ കേന്ദ്ര ഇന്ന് പത്താം വട്ട ചർച്ചയക്കായി കർഷകരെ ക്ഷണിച്ചു. ഇന്ന് ഉച്ചയ്ക്ക് വിഗ്യാൻ ഭവനിൽ വെച്ചാണ് ചർച്ച നടക്കുന്നത്. നിയമങ്ങൾ പിൻവലിക്കാതെ മറ്റ് ചർച്ചകൾക്കായി തയ്യറാല്ലെന്ന് കർഷകൻ യൂണിയനുകൾ ആവർത്തിച്ചു പറയുന്നു.
കഴിഞ്ഞ ദിവസം നടത്തിനിരുന്ന സമരം ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ചർച്ച നീട്ടി വെക്കുന്നത് തങ്ങൾക്ക് യാതൊരു കുഴപ്പവമില്ല എന്നാൽ നിയമം പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലന്ന് ഭാരതീയ കിസാൻ യൂണിയൻ അറിയിച്ചിരുന്നു. അതേസമയം സുപ്രീം കോടതി നിയമിച്ച വിദഗ്ധ സമിതി ഇന്ന് മുതൽ കർഷകരുമായി കൂടുക്കാഴ്ച നടത്തും. അതേസമയം സമിതി അംഗങ്ങൾ പുതിയ കർഷക നിയമങ്ങളോട് അനുകൂല നിലപാടുള്ളവരാണെന്ന് കർഷക യൂണിയനുകൾ ആരോപിക്കുന്നു.