ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വേർപാട് കലാലോകത്തിന് വലിയ നഷ്ടം: മുഖ്യമന്ത്രി

ഭാവാഭിനയ പ്രധാനമായ റോളുകളിൽ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രായത്തെ കടന്നു നിൽക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി.

ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹത്തിന്റെ വേർപാട് കലാലോകത്തിനു വലിയ നഷ്ടമാണ്. തനിക്ക് വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്‌കാരിക രംഗത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

21-Jan-2021