ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഇന്ന് മുതൽ

ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. രാവിലെ പത്തു മണി മുതല്‍ ഐ.എഫ്എഫ്കെയുടെ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാനാകും.

മുന്‍പു രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലോഗ് ഇന്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനാവും.തിരുവനന്തപുരം, പാലക്കാട്, എറണാകുളം, തലശേരി എന്നിങ്ങനെ നാലിടത്തായാണ് ഇത്തവണ ചലച്ചിത്രോത്സവം നടക്കുന്നത്. ഒരാള്‍ക്ക് ഒരിടത്ത് മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ.

30-Jan-2021