കിഫ്ബി ജലവകുപ്പില്‍ നടപ്പാക്കിയത് 4,600 കോടി രൂപയുടെ പദ്ധതികള്‍
അഡ്മിൻ
കിഫ്ബി വഴി ജല വകുപ്പില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയതായി ജലവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. എന്നിട്ടും ചിലര്‍ക്ക് കിഫ്ബിയെ കുറ്റപ്പെടുത്തി വിമര്‍ശിക്കാനാണ് താത്പര്യം. കുണ്ടറ കുടിവെള്ള പദ്ധതിയില്‍ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കല്‍ പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം കുണ്ടറ ജല അതോറിറ്റി സെക്ഷന്‍ ഓഫീസില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മാറിമാറി സര്‍ക്കാരുകള്‍ വന്നത് കുണ്ടറ പദ്ധതിയില്‍ കാലതാമസം വരുത്തിയതായി ചടങ്ങില്‍ അധ്യക്ഷയായ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പദ്ധതി പ്രകാരം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വെറും 10 ശതമാനം മാത്രമാണ് ആണ് തുക കൊടുക്കേണ്ടത്. കേന്ദ്രവും സംസ്ഥാനവും മറ്റു ചെലവുകള്‍ വഹിക്കും. വീട്ടുകാര്‍ക്ക് ഇത് സുവര്‍ണ്ണാവസരമാണെന്നും മന്ത്രി അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ മുഖ്യാതിഥിയായി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയാദേവി മോഹന്‍, കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ്, വാര്‍ഡ് മെമ്പര്‍ കെ ദേവദാസന്, തൊഴിലാളി നേതാക്കളായ കെ ജി ബിന്ദു, ടി എസ് ഷൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.