ആശ്വാസം പകർന്ന് സാന്ത്വന സ്പർശം ജനഹൃദയങ്ങളിലേക്ക്

ആവേശമായി തൃശൂര്‍ ജില്ലയിൽ സാന്ത്വന സ്പർശം അദാലത്ത്. കോവിഡ് ഭീതിയെ മറികടന്ന് ഈ ജനസമ്പർക്ക പരിപാടിയിൽ പരാതിയുമായി ഒഴുകിയെത്തിയത് ആയിരങ്ങൾ. മുടങ്ങിക്കിടന്നതും തീർപ്പ് കല്പിക്കേണ്ടതുമായ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കാണുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച സാന്ത്വന സ്പർശം അദാലത്തിന്റെ ആദ്യ ദിനം വിജയകരമായി പൂർത്തിയായി.

തൃശൂർ ടൗൺഹാളിൽ നടന്ന പരാതി പരിഹാര അദാലത്തിൽ ചികിത്സാസഹായം, റേഷൻകാർഡ്, പട്ടയം, വീട്, മരണാനന്തര സഹായം, സാമൂഹ്യക്ഷേമം എന്നിങ്ങനെ സാധാരണക്കാരന്റെ നിരവധി പ്രശ്നങ്ങൾക്കാണ് തീർപ്പ് കൽപ്പിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ആദ്യദിന അദാലത്തിൽ തൃശൂർ താലൂക്കിലെ നിരവധി പരാതികൾക്ക് പരിഹാരം കണ്ടു. ഓൺലൈനായി ലഭിച്ച 1772 പരാതികൾക്ക് പുറമെ നേരിട്ട് എത്തിയ നൂറുകണക്കിന് പരാതികൾക്കും പരിഹാരമായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്‌തീൻ, കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് എന്നീ മൂന്ന് മന്ത്രിമാരുടെ നേതൃത്വത്തിലാണ് ജില്ലയിൽ സാന്ത്വന സ്പർശം അദാലത്ത് നടന്നത്.

റവന്യൂ, സിവില്‍ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി എന്നീ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന അഞ്ചംഗ സംഘം പരിശോധിച്ച പരാതികൾ മന്ത്രിമാർക്ക് കൈമാറി. മന്ത്രിമാർ നേരിട്ടും വിവിധ വകുപ്പുകളുടെ കൗണ്ടറുകളിലും പരാതികൾക്ക് തീർപ്പ് നൽകി. അദാലത്തിൽ സ്വീകരിച്ച പട്ടയവുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ട്രിബ്യൂണലിന് കൈമാറി.

കൃത്യമായ രേഖകളോടെ വന്ന അവശതയനുഭവിക്കുന്നവർക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് മന്ത്രിമാർ മുഖേന ഒരാൾക്ക് ഒരു ലക്ഷം, 25000 വീതവും ജില്ലാകലക്ടർ 10000 വീതവും നൽകി. വർഷങ്ങളായി വൈദ്യുതി ലഭിക്കാത്തവർ, റേഷൻ കാർഡിന് വേണ്ടി നാളുകളായി ഓഫീസുകൾ കയറിയിറങ്ങിയവർ എന്നിവർക്കെല്ലാം അദാലത്തിൽ വെച്ച് തന്നെ വൈദ്യുതി കണക്ഷനും റേഷൻ കാർഡും ലഭിച്ചു. ചികിത്സാ സഹായം, മരണാനന്തര സഹായം എന്നീ ആവശ്യങ്ങളുമായി

02-Feb-2021