മുസ്ലീം ലീഗിനെതാരായ വിമര്‍ശനം തുടരാൻ സി.പി.ഐ.എം

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഉയര്‍ത്തുന്ന ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതികരിക്കേണ്ടെന്ന നിലപാടുമായി സി.പി.ഐ.എം. പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്രക്കിടെ യു.ഡി.എഫ്. ഇടതുമുന്നണിക്കെതിരെ ശബരിമല സ്തീപ്രവേശനം വീണ്ടും പ്രചരണ വിഷയമാക്കിയതോടെയാണ് സി.പി.ഐ.എം. നിലപാട് കടുപ്പിക്കുന്നത്.

ശബരിമല വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെന്നും, യു.ഡി.എഫ്. തന്ത്രത്തില്‍ വീഴേണ്ടെന്നും സി.പി.എം കരുതുന്നു. എന്നാല്‍, ജമാ അത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിന്റെ അടിയസ്ഥാനത്തില്‍ മുസ്ലീം ലീഗിനെതാരായ വിമര്‍ശനം തുടരാനാണ് തീരുമാനം.
പക്ഷെ ഇത് മുസ്ലീം ജനവിഭാഗത്തിനെതിരല്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.

02-Feb-2021