സീറ്റ് നിര്‍ണ്ണയം; കോണ്‍ഗ്രസിന് തലവേദനയായി യൂത്ത് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് സീറ്റ് നി‌ര്‍ണയത്തില്‍ നിലപാട് കടുപ്പിച്ച്‌ യൂത്ത് കോണ്‍ഗ്രസ്. നിലവിലെ കമ്മിറ്റിയിലേയും കഴിഞ്ഞ കമ്മിറ്റിയിലേതുമായി 17 പേര്‍ക്കെങ്കിലും സീറ്റ് നല്‍കണമെന്നാണ് ആവശ്യം. ഘടകകക്ഷികള്‍ സ്ഥിരമായി തോല്‍ക്കുന്ന മണ്ഡലങ്ങള്‍ ഏറ്റെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു.

എല്ലാ തെരഞ്ഞെടുപ്പുകളിലും യുവ പ്രാതിനിധ്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ ഉയരുന്നതാണ് യൂത്ത് കോണ്‍ഗ്രസ് ശബ്ദം. എന്നാല്‍ വേണ്ടത്ര പരിഗണന കിട്ടാറില്ല. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സിആര്‍ മഹേഷ്, കെഎസ്‍യു പ്രസിഡന്റ് ആയിരുന്ന വിഎസ് ജോയി, എന്നിവരടക്കം എട്ട് പേര്‍ക്ക് മാത്രമാണ് സീറ്റ് നല്‍കിയത്.

02-Feb-2021