കുഞ്ഞാലിക്കുട്ടി ഡൽഹിയിലെ ഫാസിസ വിരുദ്ധ പോരാട്ടം അവസാനിപ്പിക്കുന്നു
അഡ്മിൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായി പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് എം.പി സ്ഥാനം രാജി വയ്ക്കും. രാജി വയ്ക്കുന്നതിനായി ഇന്ന് രാവിലെ കുഞ്ഞാലിക്കുട്ടി ഡൽഹിയിലേക്ക് തിരിച്ചു. അടിയന്തരമായി രാജി വയ്ക്കാൻ ഹൈദരലി തങ്ങൾ നിർദേശം നൽകി.
മലപ്പുറത്ത് നിന്നായിരിക്കും കുഞ്ഞാലിക്കുട്ടി മത്സരിക്കുക. കുഞ്ഞാലിക്കുട്ടി രാജി വെച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ സംസ്ഥാനകമ്മറ്റി തീരുമാനിച്ചിരുന്നു. യു.ഡി.എഫ് വലിയ ആത്മവിശ്വാസത്തിലാണെന്നും മുസ്‌ലിം ലീഗ് നേതൃത്വത്തിൻറെ തീരുമാനപ്രകാരമാണ് രാജിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗിൽ സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ സജീവമായിരിക്കുകയാണ്. യൂത്ത് ലീഗിൽ നിന്ന് ഒരു വനിതാ സ്ഥാനാർഥിയുൾപ്പെടെ അഞ്ച് പേർക്ക് സീറ്റുണ്ടാകുമെന്നാണ് സൂചന. പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, പി.വി അബ്ദുൽ വഹാബ് തുടങ്ങിയ നേതാക്കളെ മത്സരരംഗത്തേക്ക് ഇറക്കാനും തീരുമാനമുണ്ട്.