രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന ബജറ്റ്: ട്രേഡ് യൂണിയനുകള്‍

കേന്ദ്രധനമന്ത്രി നിര്‍മ്മലാസീതാരാമന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്രബജറ്റ് തൊഴിലാളിവിരുദ്ധമാണെന്ന് ആരോപിച്ച് രാജ്യത്തെ 10 പ്രധാനട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി ഇന്ന് സംയുക്ത പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും.

പ്രധാനമായും നാല് തൊഴില്‍ കോഡുകള്‍ ഉടന്‍ റദ്ദാക്കണമെന്നും 2020ലെ വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ന് തൊഴിലാളികള്‍ തെരുവിലിറങ്ങുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണനയങ്ങളേയും തൊഴില്‍ ദ്രോഹനടപടികളേയും ചെറുത്തുതോല്‍പ്പിക്കുമെന്ന മുദ്രാവാക്യമുയര്‍ത്തിയാകും പ്രതിഷേധം.

ഐഎന്‍ടിയുസി, എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ, സിഐടിയു, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടുയുസി മുതലായ ട്രേഡ് യൂണിയനുകളും മറ്റ് സ്വതന്ത്ര തൊഴിലാളി ഫെഡറേഷനുകളും സംയുക്തമായാണ് ഇന്ന് പ്രതിഷേധിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന ബജറ്റെന്ന് ട്രേഡ് യൂണിയനുകള്‍ സംയുക്തപ്രസ്താവനയിറക്കിയിരുന്നു.

03-Feb-2021