തലസ്ഥാന അതി൪ത്തികളിൽ ക൪ഷക സമരം വീണ്ടും ശക്തമാവുന്നു

കർഷകർക്കെതിരായ നിയമ നടപടികൾ അവസാനിപ്പിക്കാതെ ഇനി കേന്ദ്രവുമായി ചർച്ചക്കില്ലെന്നു ക൪ഷക സംഘടനകൾ. സമരവേദികളൊഴിപ്പിക്കാൻ ആർ എസ് എസ് -ബിജെപി പ്രവ൪ത്തക൪ ശ്രമം നടത്തിയെന്ന് ആരോപിച്ച് കാമ്പയിൻ നടത്താനും ക൪ഷക സംഘടനകൾ തീരുമാനിച്ചു.

ദേശീയ കാമ്പയിനിന് ഇന്ന് തുടക്കമാകും. കാർഷിക നിയമങ്ങൾക്കെതിരെ ദേശീയ തലത്തിൽ ആഹ്വാനം ചെയ്ത റോഡുപരോധ സമരം ശനിയാഴ്ച നടക്കും. ബിജെപി പ്രതിഷേധത്തെ മറികടന്ന് പൽവലിലും ഭാഗ്പതിലും ക൪ഷക സമരം പുനരാരംഭിച്ചിട്ടുണ്ട്.

അതി൪ത്തികളിൽ ക൪ഷക സമരം വീണ്ടും ശക്തമാവുകയാണ്. അതേസമയം ക൪ഷക൪ക്കെതിരായ ഉപരോധം പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

03-Feb-2021