വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിര്‍ദ്ദേശം

പത്തു വയസ്സിൽ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പോലീസ്. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാർ വാർത്താ കുറിപ്പിൽ അറിയിച്ചു.

'കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്നവർക്ക് 2000 രൂപ പിഴ'- എന്ന രീതിയില്‍ കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ് വഴി ഇത്തരം സന്ദേശങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായാണ് തീരുമാനം എന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്.

04-Feb-2021