കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കുംവരെ സമരം തുടരും: സീതാറാം യെച്ചൂരി

പ്രധാനമന്ത്രി നരേന്ദ്ര മോദി തെറ്റ് അംഗീകരിച്ച് കർഷകരോട് മാപ്പുപറയണമെന്നും മൂന്ന് കാർഷിക നിയമവും പിൻവലിക്കണമെന്നും സി.പി.ഐ. എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വന്തം ഹാഷ്ടാഗിൽ ട്വീറ്റ് ചെയ്യാൻ കളിക്കാരെയും താരങ്ങളെയുമൊക്കെ നിർബന്ധിപ്പിക്കാൻ മോദി സർക്കാരിന് സമയമുണ്ട്. എന്നാൽ, കർഷകരെ കേൾക്കാൻ സമയമില്ല.

കേന്ദ്രസർക്കാരിന്റെ മുൻഗണനയിൽ ഏത് കാര്യങ്ങളാണെന്ന് ഇതിൽനിന്ന് വ്യക്തം. ഏതെല്ലാം തരത്തിൽ അടിച്ചമർത്താൻ നോക്കിയിട്ടും സമരകേന്ദ്രങ്ങളിൽ കർഷകർ വർധിക്കുകയാണ്. നിയമങ്ങൾ പിൻവലിക്കുംവരെ സമരം തുടരും–യെച്ചൂരി ട്വിറ്ററിൽ പറഞ്ഞു.

05-Feb-2021