ശബരിമല: സി.പി.ഐ.എമ്മിന് അവ്യക്തതയില്ല: എ.വിജയരാഘവൻ

ശബരിമല നിയമനിർമാണ വിഷയത്തിൽ സി.പി.ഐ.എമ്മിന് അവ്യക്തതയില്ലെന്ന് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. കോടതി വിധിക്കനുസരിച്ച് പ്രവർത്തിക്കും. കോൺഗ്രസ് ജനങ്ങളെ പറ്റിക്കുകയാണ്. ഏത് ഭരണഘടന അനുസരിച്ചാണ് കോൺഗ്രസ് നിയമമുണ്ടാക്കുകയെന്നും വിജയരാഘവൻ ചോദിച്ചു.

യു.ഡി.എഫ് പുറത്ത് വിട്ട കരട് നിയമം നടപ്പാക്കാനാകില്ലെന്നും നാട്ടുകാരെ പറ്റിച്ച് ഉപജീവനം നടത്തുകയാണ് യു.ഡി.എഫെന്നും അദ്ദേഹം പറഞ്ഞു.

06-Feb-2021