കര്‍ഷക സമരം; ആവശ്യങ്ങൾ നിറവേറ്റുന്നതു വരെ നാട്ടിലേക്ക് മടങ്ങില്ല: രാകേഷ് ടിക്കായത്ത്
അഡ്മിൻ
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതു വരെ നാട്ടിലേക്ക് മടങ്ങില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് . കർഷക സംഘടനകൾ രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിരുന്ന മൂന്ന് മണിക്കൂർ നീണ്ട ദേശീയ പാത ഉപരോധം സമാധാനപരമായി അവസാനിച്ചതിനെ തുടർന്നായിരുന്നു രാകേഷ് ടിക്കായത്തിന്റെ വാക്കുകൾ.
പ്രതിഷേധം ഒക്ടോബർ 2 വരെ നീണ്ടു നിൽക്കുമെന്നും നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്ര സർക്കാരിന് അതുവരെ സമയമുണ്ടെന്നും ഡൽഹി -ഉത്തർപ്രദേശ് അതിർത്തിയിലെ ഗാസിപ്പൂരിൽ ഒത്തുകൂടിയ കർഷകരോട് രാകേഷ് ടിക്കയത് പറഞ്ഞു.
നിയമങ്ങൾ ഈ സമയത്തിനുള്ളിൽ പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുന്ന കർഷക സംഘങ്ങൾ കൂടുതൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പഞ്ചാബിലെ സംഗ്രൂർ, ബർണാല, ബതിന്ദ എന്നിവയുൾപ്പെടെ 15 ജില്ലകളിലെ 33 സ്ഥലങ്ങളിൽ റോഡ് ഉപരോധം നടത്തിയെന്ന് ഭാരതി കിസാൻ യൂണിയൻ (ഏക്ത ഉഗ്രഹാൻ) ജനറൽ സെക്രട്ടറി സുഖ്ദേവ് സിംഗ് പറഞ്ഞു.