ശബരിമല നിയമം; യു.ഡി.എഫിനെ വെല്ലുവിളിച്ച് മന്ത്രി എ.കെ ബാലന്‍

ശബരിമലയിലെ നിയമത്തിന്‍റെ കരട് പ്രസിദ്ധീകരിക്കാന്‍ യു.ഡി.എഫിനെ വെല്ലുവിളിച്ച് എ.കെ ബാലന്‍. സത്യപ്രതിഞ്ജ ചെയ്യുന്ന ദിവസം നിയമം കൊണ്ട് വരാൻ യു.ഡി.എഫ് കാത്തിരിക്കണ്ട. ഇക്കാര്യത്തില്‍ യു.ഡി.എഫിനെ വെല്ലുവിളിക്കുന്നുവെന്നും മന്ത്രി ബാലന്‍ പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ കരട് യു.ഡി.എഫ് പുറത്തുവിടണമെന്നും സുപ്രിം കോടതി സ്റ്റേ ചെയ്യാത്ത ഒരു ഉത്തരവ് നിലനില്‍ക്കുമ്പോള്‍ പകരം നിയമം കൊണ്ട് വരാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ പാർലമെന്‍റിനും, നിയമസഭയ്ക്കും നിയമം കൊണ്ടുവരാൻ കഴിയില്ല. നിയമം കൊണ്ട് വരാൻ കഴിയുമെന്ന് തലയ്ക്ക് വെളിവുള്ള ആരും പറയില്ല. ശബരിമല പറഞ്ഞ് കബളിപ്പിക്കൽ കേരളത്തിൽ നടക്കില്ല. കോടതി വിധി നടപ്പാക്കുമ്പോൾ അതിനെ ബാധിക്കുന്നവരെ സർക്കാർ കേൾക്കുമെന്നും സംസ്ഥാന നിയമമന്ത്രി പറഞ്ഞു.

06-Feb-2021