സെലിബ്രിറ്റികളുടെ കേന്ദ്രപിന്തുണ ട്വീറ്റിന് പിന്നില്‍ ബി.ജെ.പി എന്ന് സംശയ സാധ്യത

കേന്ദ്ര നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായതിന് പിന്നാലെ കേന്ദ്രത്തെ പിന്തുണച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കറടക്കം ട്വീറ്റ് ചെയ്ത വിഷയത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ അന്വേഷണം.

സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയായിരുന്നോ ട്വീറ്റെന്നാണ് അന്വേഷിക്കുന്നത്. സച്ചിനെ കൂടാതെ ലതാ മങ്കേഷ്‌കര്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരുടെ ട്വീറ്റുകള്‍ സംബന്ധിച്ചും അന്വേഷണമുണ്ടാകും. ട്വീറ്റുകളില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.

ഒരു വ്യക്തിക്കോ താരത്തിനോ ഏതെങ്കിലും വിഷയത്തില്‍ പ്രതികരിക്കാം, എന്നാല്‍ അതിന് പിന്നില്‍ ബി.ജെ.പിയാണോ എന്ന സംശയസാധ്യത നിലനില്‍ക്കുന്നുവെന്നും അതില്‍ അന്വേഷണം വേണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്.

08-Feb-2021