രാമക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് പണം നല്‍കി കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി
അഡ്മിൻ
യു.പിയിലെ അയോധ്യ രാമക്ഷേത്ര നിര്‍മാണ നിധിയിലേക്ക് പണം നല്‍കി കോണ്‍ഗ്രസ് എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി. ആയിരം രൂപയാണ് അയോധ്യ രാമക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് എല്‍ദോസ് കുന്നപ്പിള്ളി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നാലെ വിശദീകരണവുമായി പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി. ആര്‍.എസ്എസ് പ്രവര്‍ത്തകര്‍ കബളിപ്പിച്ചുവെന്നാണ് എല്‍ദോസ് കുന്നപ്പിള്ളിയുടെ വിശദീകരണം.
ഒരു ക്ഷേത്രത്തിലേക്കുള്ള വഴിപാടാണെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. വാങ്ങിയ ശേഷം രാമക്ഷേത്രത്തിന്റെ ഒരു ഫോട്ടോയും രസീതും തന്നു. ഭവ്യമായ രാമക്ഷേത്ര നിധിയിലേക്ക് തുക കൈമാറുന്നത് ഭാഗ്യമായി കരുതുന്നുവെന്ന് ഏല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞതായാണ് വാര്‍ത്തകളും വന്നത്.
കഴിഞ്ഞ വാരത്തിൽ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഫണ്ട് പിരിവിന്റെ ഉദ്ഘാടനം ആലപ്പുഴ ഡി.സി.സി ഉപാധ്യക്ഷന്‍ രഘുനാഥപ്പിള്ള ഉദ്ഘാടനം ചെയ്തിരുന്നത് വിവാദമായിരുന്നു.