ബി.ജെ.പിയിൽ സുരേന്ദ്രന്റെ നേതൃത്വത്തിനെതിരെ പി.പി മുകുന്ദന്‍

കേരളത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ ശക്തമായ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്‍. കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബി.ജെ.പിയ്ക്ക് ആവേശം മാത്രമേയുള്ളൂവെന്നും സുരേന്ദ്രനെതിരെ പ്രവര്‍ത്തകര്‍ നല്‍കിയ പരാതികള്‍ ജെ.പി നദ്ദയ്ക്ക് കൈമാറിയിട്ടുണ്ടൈന്നും അദ്ദേഹം പറഞ്ഞു.അതോടൊപ്പം തന്നെ നേമത്ത് രാജഗോപാല്‍ ജയിച്ചെന്ന് കരുതി അടുത്തയാളും ജയിക്കുമെന്ന് ആരും കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ അധ്യക്ഷന്‍ നദ്ദയ്ക്ക് ഞാനയച്ച കത്ത് കണ്ടു. അദ്ദേഹം ഇപ്പോള്‍ ബംഗാളിലായതുകൊണ്ട് പ്രതികരിക്കാന്‍ സാധിച്ചില്ല, പക്ഷെ നേതൃത്വം കത്ത് ഗൗരവമായെടുക്കുമെന്നാണ് കരുതുന്നത്’, പി.പി മുകുന്ദന്‍ പറഞ്ഞു. അതേപോലെ തന്നെ‘ആരും പോകാന്‍ പാടില്ല. ആരെയും പോകാന്‍ അനുവദിക്കാനും പാടില്ല. മുന്‍വിധികളോടെ മുന്നോട്ടു പോകുന്നത് ഗുണം ചെയ്യില്ല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജയിക്കുമെന്ന് പറഞ്ഞു. 37 സീറ്റിനപ്പുറം പോവില്ലെന്ന് താന്‍ പറഞ്ഞു. പോയതുമില്ല. ഞാന്‍ പഠിച്ചാണ് കാര്യങ്ങള്‍ പറഞ്ഞത്’, മുകുന്ദന്‍ പറഞ്ഞു.

 

09-Feb-2021