സംസ്ഥാന സർക്കാരിന്റെ ‘വിദ്യശ്രീ’ പദ്ധതി; വിദ്യാർത്ഥികൾക്ക് ലാപ്ടോപ് സ്വന്തമാക്കാം

സംസ്ഥാന സർക്കാർ പദ്ധതിയായ വിദ്യശ്രീയിലൂടെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് സ്വന്തമാക്കാം. പലിശരഹിത തവണവ്യവസ്ഥയിൽ വിദ്യാർഥികൾക്കു കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് നൽകാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയാണ് വിദ്യശ്രീ. വിദ്യശ്രീയിൽ എച്ച്പി ഉൾപ്പെടെ 4 ബ്രാൻഡുകളെ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്.

എച്ച്പി, ലെനോവോ, ഏയ്സർ, കൊക്കോണിക്സ് എന്നീ കമ്പനികളാണ് ലാപ്ടോപുകൾ നൽകുക. 500 രൂപ മാസ അടവു വരുന്ന 30 മാസത്തെ കെഎസ്എഫ്ഇ സമ്പാദ്യ പദ്ധതിയിൽ ചേർന്ന് മൂന്നുമാസം മുടക്കമില്ലാതെ അടവ് വയ്ക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് ലാപ്ടോപ് നൽകുന്നതാണ് പദ്ധതി.

15,000 രൂപയാണ് സർക്കാർ പരമാവധി വില നിശ്ചയിച്ചതെങ്കിൽ പോലും പിന്നീട് 18 ,000 രൂപയാക്കുകയായിരുന്നു. 15,000 രൂപയാണ് വായ്‌പ്പാ ലഭിക്കുക. മൂന്നു തവണ പണമടച്ചവർക്ക് പ്രത്യേക പോർട്ടൽ വഴി ഇഷ്ടമുള്ള ലാപ്ടോപ് തിരഞ്ഞെടുക്കാൻ സാധിക്കും.

10-Feb-2021