ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍

അടുത്തിടെയായി വ്യാപകമാകുന്ന ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഡി.ജി.പി ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം സമര്‍പ്പിച്ചതായും നിലവില്‍ അത് നിയമവകുപ്പിന്റെ പരിഗണനയിലാണന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ ചൂതാട്ടം എന്നത് ഒരു സാമൂഹിക വിപത്താണന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം പാലാരിവട്ടം സ്വദേശി പോളി വടക്കന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.അതേസമയം, പ്രസ്തുത നിയമം കൊണ്ടുവരുന്നതിന് എത്ര സമയമെടുക്കുമെന്ന് ബുധനാഴ്ച അറിയിക്കാന്‍ കോടതി നിയമ സെക്രട്ടറിയോട് നിര്‍ദേശിച്ചു.

10-Feb-2021