ഒഴിവുകൾ വേഗത്തിൽ നികത്താനും പുതിയ തസ്തികകൾ സൃഷ്ടിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി

ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിൽ എൽ.ഡി.എഫ് ഭരണകാലത്ത് നടന്ന നിയമനങ്ങളുടെ കണക്ക് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഒന്നര ലക്ഷത്തിലധികം നിയമനങ്ങൾ നടന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുകൾ വേഗത്തിൽ നികത്താനും പുതിയ തസ്തികകൾ സൃഷ്ടിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. സിവിൽ സപ്ലൈസ് വകുപ്പിൽ 206 പുതിയ തസ്തികകൾ സൃഷ്ടിക്കും. യു.ഡി.എഫ് സർക്കാർ മരവിപ്പിച്ച തസ്തികകൾ പുനരുജ്ജീവിപ്പിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

10-Feb-2021