രാഹുലും പ്രിയങ്കയും മൃദുഹിന്ദുത്വ പ്രചാരകര്‍: എ. വിജയരാഘവൻ
അഡ്മിൻ
രാജ്യത്ത് മൃദുഹിന്ദുത്വത്തിന്റെ പ്രചാരകരാണ് പ്രിയങ്കയും രാഹുല്‍ ഗാന്ധിയുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ഇന്ത്യയെ വര്‍ഗീയ വത്കരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തോട് ശക്തമായി പ്രതികരിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാനത്തെ സ്ഥിതിയും വ്യത്യസ്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് ഇടതുമുന്നണിയെ തകര്‍ക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നതെന്നും നാട്ടുകാരെ കബളിപ്പിക്കുന്നതിലാണ് ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം പ്രത്യേക പ്രാവീണ്യം നേടിയിരിക്കുന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു.
എപ്പോഴെങ്കിലും കോണ്‍ഗ്രസ് സാധാരണ ഏതെങ്കിലും വാഗ്ദാനങ്ങള്‍ എപ്പോഴെങ്കിലും നടപ്പാക്കിയിട്ടുണ്ടോ? ജനങ്ങളോടൊന്ന് പറയുക, മറ്റുള്ളവരോട് ഒന്ന് പ്രചരിപ്പിക്കുക എന്നതാണ് ഇവരുടെ ശൈലി. ഇതൊക്കെ ആളുകളെ കബളിപ്പിക്കുന്ന പരിപാടികളാണ്. നാട് അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നത്തിലും കോണ്‍ഗ്രസിന് ഉത്തരമില്ല. മോദി സര്‍ക്കാരിന്റെ രാജ്യത്തെ സാമ്പത്തിക നയം രാജ്യത്തെ തകര്‍ക്കുമ്പോഴും കോണ്‍ഗ്രസുകാര്‍ മിണ്ടുന്നില്ലെന്നും വിജയരാഘവന്‍ ആരോപിച്ചു.