മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി

വയനാട് ജില്ലയില്‍ മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭയുടെ തീരുമാനം. മാനന്തവാടിക്കടുത്ത് ബോയ്സ് ടൗണിലെ സര്‍ക്കാര്‍ ഭൂമിയില്‍ പുതിയ മെഡിക്കല്‍ കോളേജുണ്ടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

മെഡിക്കല്‍ കോളേജിന്റെ പണി പൂര്‍ത്തിയാകും വരെ മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി പ്രവര്‍ത്തിക്കും. നേരത്തെ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ബോയ്സ്ടൗണിലെത്തി പരിശോധന നടത്തിയിരുന്നു. പരിസ്ഥിതി പ്രശ്നമില്ലാത്തതിനാല്‍ ഇവിടെ മെഡിക്കല്‍ കോളേജ് സുമുച്ചയമുണ്ടാക്കാമെന്ന കളക്ടറുടെ റിപ്പോര്‍ട്ടാണ് തീരുമാനത്തിന്റെ പിന്നില്‍ .

10-Feb-2021