മുഖ്യമന്ത്രി മാധ്യമ, പോലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചു
അഡ്മിൻ
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമ, പോലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചു അവസാനിപ്പിച്ചത്. ജോണ്‍ ബ്രിട്ടാസും റിട്ട. ഡിജിപി രമണ്‍ ശ്രീവാസ്തയുമാണ് ഈ മാര്‍ച്ച് 1 സേവനം അവസാനിപ്പിക്കുമെന്ന് പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.
2016 ലായിരുന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ ബ്രിട്ടാസിനെ നിയമിച്ചത്. 2017 ഏപ്രില്‍ മാസത്തിലാണ് ചീഫ് സെക്രട്ടറി പദവിയില്‍ രമണ്ശ്രീവാസ്തയെ നിയമിച്ചത്. അതേസമയം,വിവിധ മേഖലകളിലായി മുഖ്യമന്ത്രിക്ക് 6 പേരായിരുന്നു ഉപദേശകരായി ഉണ്ടായിരുന്നത്.
ഇതില്‍ ശാസ്ത്ര ഉപദേഷ്ടാവ് എം ചന്ദ്രഭത്തന്, സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്, നിയമ ഉപദേഷ്ടാവ് എന്‍കെ ജയകുമാര്‍, പ്രസ് അഡൈ്വസര്‍ ശ്രീ പ്രഭാകര വര്‍മ്മ എന്നിവര്‍ തുടരും. മുഖ്യമന്ത്രി ആവശ്യപ്പെടുന്ന പക്ഷം ബന്ധപ്പെടുന്ന വിഷയങ്ങളിന്മേല് ഉപദേശം നല്‍കുകയാണ് ഇവരുടെ ചുമതല.