സംസ്ഥാനത്ത് കോവാക്‌സിൻ വിതരണം തുടങ്ങി

പരീക്ഷണം പൂർത്തിയാകാത്ത വാക്‌സിൻ സ്വീകരിക്കില്ലെന്ന നിലപാട് സംസ്ഥാന സർക്കാർ പിൻവലിച്ചു. സംസ്ഥാനത്ത് കോവാക്‌സിൻ വിതരണം തുടങ്ങി. ഫലസിദ്ധി ഉറപ്പാക്കാത്ത വാക്‌സിൻ സ്വീകരിക്കാൻ സമ്മത പത്രവും എഴുതി വാങ്ങുന്നുണ്ട്.

കേന്ദ്രം തരുന്ന വാക്‌സിൻ നൽകാനേ നിവൃത്തിയുള്ളൂവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.കോവാക്‌സിനിലെ പ്രശ്‌നങ്ങൾ ചോദിക്കേണ്ടത് കേന്ദ്രത്തോടാണെന്നും അവർ പറഞ്ഞു. കോവാക്‌സിൻ കുത്തിവെച്ചതിനാൽ എവിടെയും പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

12-Feb-2021