ഒരു പുതിയ നിരയെ കൊണ്ടുവരാനാണ് സി.പി.ഐ തീരുമാനം: കാനം രാജേന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽ പരിഷ്‌കാരങ്ങളുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽ നിന്നും മൂന്ന് തവണ മത്സരിച്ചവരെ ഒഴിവാക്കുമെന്ന് കാനം വ്യക്തമാക്കി. ഒരു പുതിയ നിരയെ കൊണ്ടുവരാനാണ് പാർട്ടിയുടെ തീരുമാനം. ഇക്കാര്യത്തിൽ ആർക്കും ഇളവുണ്ടാകില്ല.

എന്നാൽ രണ്ട് തവണ മത്സരിച്ച് വിജയിച്ചവർക്ക് ഇത് ബാധകമായിരിക്കില്ലെന്നും കാനം വ്യക്തമാക്കി. ആരെയും ഒഴിവാക്കാനല്ല ഈ തീരുമാനമെന്നും കാനം കൂട്ടിച്ചേർത്തു. വിജയസാധ്യതയെന്നത് ആപേക്ഷികമാണ്. സംഘടനാ ചുമതലയുള്ളവർ മത്സരിച്ചാൽ പാർട്ടി സ്ഥാനം രാജിവയക്കണമെന്നാണ് തീരുമാനം.

ഇടത് മുന്നണിയിൽ പുതിയ പാർട്ടികൾ വന്ന സാഹചര്യത്തിൽ കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകളിൽ ഇത്തവണ മത്സരിക്കാൻ കഴിയുമോയെന്ന് പറയാനാകില്ലെന്നും കാനം വ്യക്തമാക്കി.

12-Feb-2021