അനധികൃത നിയമനാരോപണം; കെ. സുരേന്ദ്രനെ വെല്ലുവിളിച്ച് മന്ത്രി കെ.കെ. ശൈലജ

സംസ്ഥാനത്തെ അനധികൃത നിയമന ആരോപണങ്ങളില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെ വെല്ലുവിളിച്ച് മന്ത്രി കെ.കെ. ശൈലജ. പഴസ്ണല്‍ സ്റ്റാഫിലെ ആര്‍ക്കും പിന്‍വാതില്‍ നിയമനം നല്‍കിയിട്ടില്ല. നല്‍കാന്‍ ഉദ്ദേശിക്കുന്നുമില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ കെ. സുരേന്ദ്രന്‍ തെളിയിക്കട്ടെയെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

അതേസമയം, സി.പി.എം നേതാവ് എം.ബി.രാജേഷിനെതിരെ കെ.സുരേന്ദ്രന്‍ ആരോപണവുമായി വന്നിരുന്നു. രാജേഷിന്‍റെ ഭാര്യാസഹോദരനും അനധികൃതമായി ജോലി നല്‍കിയെന്ന് കെ.സുരേന്ദ്രന്‍ ആരോപിക്കുകയുണ്ടായി.

12-Feb-2021