സംസ്ഥാനത്തെ വിജയസാധ്യതയുള്ള രണ്ട് രാജ്യസഭാ സീറ്റുകളിലും സി.പി.ഐ.എം മത്സരിക്കും

കേരളത്തില്‍ എൽ.ഡി.എഫിന് വിജയം ഉറപ്പായ രണ്ട് രാജ്യസഭാ സീറ്റുകളും സി.പി.ഐ.എം ഏറ്റെടുത്തേക്കും. മുന്നണി ധാരണയനുസരിച്ച് ഭരണത്തിൽ ഇരിക്കുമ്പോൾ രണ്ടു സീറ്റുകൾ ലഭിക്കുന്ന ആദ്യ തവണ ഒന്ന് സിപിഐക്കും,രണ്ടാംതവണ രണ്ട് സീറ്റുകളും സി.പി.ഐ.എമ്മിനും എന്നതാണ് കീഴ്‌വഴക്കം.

കെ. കെ രാകേഷ് പി. വി അബ്ദുൽ വഹാബ് വയലാർ രവി എന്നിവരാണ് ഏപ്രിൽ മാസത്തിൽ വിരമിക്കുന്നത്. ഇതിൽ രണ്ടു സീറ്റുകളിൽ എൽ.ഡി.എഫിനും,ഒരു സീറ്റിൽ യു.ഡി.എഫിനും സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ കഴിയും. മാർച്ച് അവസാനം ആകും തെരഞ്ഞെടുപ്പ് നടക്കുക. സ്ഥാനാർത്ഥികളെ സംബന്ധിച്ച തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല.

13-Feb-2021