പി. എസ്. സി റാങ്ക് ജേതാക്കളുടെ സമരം; ചർച്ച പരാജയം

തിരുവനന്തപുരത്തെ പി. എസ്. സി റാങ്ക് ജേതാക്കളുടെ സമരം അവസാനിപ്പിക്കാൻ നടത്തിയ ചർച്ച പരാജയം.
പരാജയ കാരണമായി സമരത്തിൽ ബാഹ്യ ഇടപെടൽ നടന്നുവെന്ന് ഡി. വൈ. എഫ്. ഐ ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രിയോടെ ഡി. വൈ. എഫ്. ഐ മുൻകൈയെടുത്താണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ചർച്ച നടത്തിയത്. എന്നാൽ ചർച്ച വിജയം കണ്ടില്ല.

ബാഹ്യ ഇടപെടൽ മൂലമാണ് ചർച്ച പരാജയപ്പെട്ടതെന്ന് ഡി. വൈ. എഫ്. ഐ ആരോപിച്ചു.സംസ്ഥാനത്തെ പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മതിയായ നിയമനം നടത്തിയില്ല എന്ന ആരോപണവുമായി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് അസോസിയേഷനാണ് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്നത്. നിലവില്‍ സമരം 18 ദിവസം പിന്നിട്ടു. അസോസിയേഷൻ പ്രതിനിധികളുമായി ഡി. വൈ. എഫ്. ഐ നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസുമായി ചർച്ച നടന്നത്.

13-Feb-2021