ഇടതുമുന്നണിയുടെ വികസന മുന്നേറ്റ ജാഥ; ഇന്ന് തുടക്കം

കേരളത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കുന്ന ഇടതുമുന്നണിയുടെ വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് തുടക്കം. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനാണ് വടക്കന്‍ മേഖലാ യാത്ര നയിക്കുന്നത്. കാസര്‍കോട് ഉപ്പളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്യും.

അതേസമയം, ബിനോയ് വിശ്വം നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ നാളെ എറണാകുളത്ത് ആരംഭിക്കും.
പ്രതിപക്ഷ പ്രചാരണ വിഷയമായ ശബരിമലയ്ക്ക് പകരം പെന്‍ഷന്‍ വിതരണം, ഭക്ഷ്യകിറ്റ് തുടങ്ങിയ ജനകീയ പദ്ധതികള്‍ മുന്‍നിര്‍ത്തിയായിരിക്കും ഇടതുപക്ഷം പ്രതിരോധിക്കുക. വടക്കന്‍ മേഖല ജാഥ തൃശൂരിലും തെക്കന്‍മേഖല ജാഥ തിരുവനന്തപുരത്തുമാണ് സമാപിക്കുക. ആരോഗ്യപ്രശ്‌നങ്ങളാല്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തെക്കന്‍ ജാഥ നയിക്കുന്നതില്‍ നിന്നും ഒഴിവായി.

13-Feb-2021