കാപ്പൻ പോയത് ഇടതു മുന്നണിയെ ബാധിക്കില്ല: ജോസ് കെ. മാണി

കാപ്പൻ യു.ഡി.എഫിലേക്ക് പോയത് മുന്നണിയെ ബാധിക്കില്ലെന്ന് ജോസ് കെ. മാണി. എൽ.ഡി.എഫിൽ സീറ്റ് ചർച്ച തുടങ്ങും മുമ്പ് മാണി സി കാപ്പൻ വിവാദമുണ്ടാക്കിയെന്നും ജോസ് കെ. മാണി പറഞ്ഞു. സീറ്റ് ചർച്ച ഇതുവരെ തുടങ്ങിയിട്ടില്ല. കാപ്പനുള്ള മറുപടി സി.പി.ഐ.എം നേതൃത്വം കൊടുക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.

കേവലം ജില്ലാ പഞ്ചായത്ത് സീറ്റിന് വേണ്ടിയാണ് ഞങ്ങളെ മുന്നണിയിൽ നിന്നും പുറത്താക്കിയത്. അത് ശരിയായ തീരുമാനമായിരുന്നില്ലെന്ന് കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ പരാജയത്തോടെ അവർക്ക് ബോധ്യമായിരിക്കണം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

13-Feb-2021