വർക്കല സീറ്റിന്റെ പേരില്‍ ബി.ജെ.പി - ബി.ഡി.ജെ.എസ് തർക്കം രൂക്ഷം
അഡ്മിൻ
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വർക്കല സീറ്റിനായി ബി.ജെ.പിയിലും ബി. ഡി. ജെ .എസ് ലും തർക്കം രൂക്ഷം. ബി. ജെ. പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനാണ് വർക്കല സീറ്റിൽ സ്ഥാനാർത്ഥിയാകാൻ സാധ്യത. എന്നാൽ അതെ സീറ്റില്‍ ബി.ഡി.ജെ.എസും അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തില്‍ മുന്നണിയ്ക്ക് ഉള്ളിൽ തർക്കം രൂപപ്പെടുമെന്ന് ഉറപ്പാണ്.
വിജയ സാധ്യതയുണ്ടെന്ന് ബി.ജെ.പി കരുതുന്ന തൃശൂരിലൂം പാലക്കാടിനും പുറമേ വര്‍ക്കല സീറ്റിലേക്കും ശോഭാ സുരേന്ദ്രന്റെ പേര് പരമാർശിക്കപ്പെടുന്നുണ്ട്. പക്ഷെ ഈഴവ സമുദായ വോട്ടുകള്‍ ഏറെയുള്ള ഈ മണ്ഡലം ബി.ഡി.ജെ.എസും അവകാശപ്പെടുന്നുണ്ട്.കഴിഞ്ഞ തവണ ഈ സീറ്റ് ബി.ഡി.ജെ.എസിനായി ബി.ജെ.പി വിട്ടുകൊടുത്തിരുന്നു. തുഷാര്‍ വെള്ളാപ്പളളിയെ ഇവിടെ മത്സരിപ്പിക്കാനാണ് ബി.ഡി.ജെ.എസിന്റെ പദ്ധതി. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ചൂണ്ടിക്കാട്ടി ബി.ജെ.പി ഈ നീക്കത്തെ എതിര്‍ക്കുകയാണ്.